വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർ.എസ്.എസ്. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്. ബഹുജന സമ്പർക്കത്തിനിടെ ഒരു സിറ്റിംഗ് ലീഗ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ചയ്‌ക്കെത്തിയ സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായതായും ആർഎസ്എസ് വ്യക്തമാക്കി. കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്നും ആർഎസ്എസ് നേതൃത്വം കൂട്ടിച്ചേർത്തു.
വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർ.എസ്.എസ്
