സച്ചിൻ ദേവ് എം എൽ എക്കെതിരെ കെകെ രമ എം എൽ എ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ നിർമ്മിതി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി.സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ രമയെ ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം പരിശോധിച്ച ശേഷമാണ് കൈയ്ക്ക് പ്ലാസ്റ്റർ ഇടാൻ അവിടുത്തെ ഡോക്ട്ടർ തീരുമാനിച്ചത്. പക്ഷെ അതിന്റെ പേരിൽ തനിക്കെതിരെ പല സ്ഥലങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ചേർത്ത് പ്രചരണം നടത്തുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം.എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും കെ കെ രമ കൂട്ടിച്ചേർത്തു.
സച്ചിൻ ദേവിനെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി
