Untitled design 84

അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ മണ്ഡാല വനമേഖലയിൽ തകർന്നു വീണു. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു.ഇക്കാര്യം സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പർവത മേഖലയിൽ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകർന്നുവീണതെന്ന് കരുതുന്നു. പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പർവത മേഖലകളിൽ പറക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റർ. 12.92 മീറ്റർ നീളവും 2.38 മീറ്റർ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. രക്ഷാപ്രവർത്തനം തുടരുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *