യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റി.മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അതിന് മുമ്പ് മഹിളാ കോൺഗ്രസ് പ്രവർത്തകരും മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് ഒരു വാഴയിൽ മുഹമ്മദ് റിയാസിന്റെ മുഖം വെച്ചുകൊണ്ട് എത്തുകയുണ്ടായി. അതുപോലെ സ്പീക്കറുടെ കോലം കത്തിച്ചു. ഇതിന് ശേഷമാണ് ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം തടഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരുടെ ക്യാമറ തട്ടി മാറ്റാൻ ചിലർ ശ്രമിച്ചത്. ഇത് വീണ്ടും സംഘർഷത്തിനിടയാക്കി. പൊലീസും നേതാക്കളും ഇടപെട്ടാണ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റിയത്.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റി പ്രവർത്തകർ
