സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിപുലമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിക്കുന്നത്.
രാവിലെ പത്തരയോടെ ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകും. ഇത് പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം. ഹരിതച്ചട്ടങ്ങൾ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. റെയിൽവെയും കെഎസ്ആർടിസിയും പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്.
