കൊച്ചി കോർപ്പറേഷന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രമായ ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെ വരെ അണയ്ക്കാനായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകൾ, തൃക്കാക്കരാ തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തീയണയ്ക്കലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഏകോപന സമിതിക്കു രൂപം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി പി രാജീവ് പറഞ്ഞു. കാര്യമായ ആരോഗ്യ പശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വീണാ ജോർജും പറഞ്ഞു. ബ്രഹ്മപുരത്തേക്കു ഇന്നലെ മാലിന്യവുമായെത്തിയ ലോറികൾ സമരസമിതിയുടെ നേതൃത്തിൽ നാട്ടുകാർ തടഞ്ഞു.
ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെ വരെ അണയ്ക്കാനായിട്ടില്ല.
