മേഘാലയയിൽ 26.70 ശതമാനവും, നാഗാലാൻഡിൽ 35.76 ശതമാനവും പോളിംഗ് ഇതുവരെ രേഖപ്പെടുത്തി. കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ഏഴ് മണിക്ക് ശേഷം പുറത്തുവരും.രാവിലെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ കണ്ടു. പോളിംഗ് ശതമാനം കൂട്ടാനായി മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്ക് സമ്മാനവും ഏർപ്പെടുത്തിയിരുന്നു. മേഘാലയയയിൽ 21 ലക്ഷം വോട്ടർമാരും നാഗാലാൻഡിൽ 13 ലക്ഷത്തിലധികം വോട്ടർമാരുമാണ് ഉള്ളത്.നേരത്തെ വോട്ടെടുപ്പ് പൂർത്തിയായ ത്രിപുരയിലെ ഉൾപ്പടെ എക്സിറ്റ് പോൾ ഫലം വൈകിട്ട് 7 മണിക്കു ശേഷം അറിയാം.
മേഘാലയ-നാഗാലാൻഡ് എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ഏഴ് മണിക്ക്
