ബോക്സ് ഓഫീസില്‍ കോടികള്‍ കിലുക്കിയ കാന്തരയുടെ പ്രീക്വലായി എത്തുന്ന ‘കാന്താര 2’ വില്‍ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല നായിക. കാന്താര 2 എന്ന അടിക്കുറിപ്പില്‍ കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയോടൊപ്പമുള്ള ചിത്രം ഉര്‍വശി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരു സിനിമയ്ക്ക് 20 കോടി വരെയാണ് ഉര്‍വശിയുടെ പ്രതിഫലം. ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയില്‍ ഒരു ഗാന രംഗത്ത് അഭിനയിക്കാന്‍ രണ്ട് കോടി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാന്താര 2വില്‍ തന്റെ പ്രതിഫലം ഉര്‍വശി വീണ്ടും കൂട്ടാനാണ് സാധ്യത. അതേസമയം കാന്താരയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കാന്താരയുടെ രണ്ടാംഭാഗമാണ് പ്രേക്ഷകര്‍ കണ്ടതെന്നും ഒന്നാംഭാഗം അടുത്തവര്‍ഷം വരുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു. അടുത്തവര്‍ഷം ഏപ്രില്‍- മേയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.