പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ഡൽഹി പൊലീസ് വിട്ടയച്ചില്ല. എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാർത്ഥികള്‍ ഫത്തേപൂർ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് നടത്തും.
ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ഡൽഹി പൊലീസ് വിട്ടയച്ചില്ല
