പുതുവത്സര ദിനത്തിൽ ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ 11 പോലീസുകാർക്ക് സസ്പെൻഷൻ. രണ്ട് കൺട്രോൾ റൂമുകളിലുള്ള പോലീസുകാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയിൽ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ ഏജൻസിയോട് സംഭവത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. പെൺകുട്ടി കാറിനടിയിൽ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇവർക്ക് വാഹനം കണ്ടെത്താൻ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan