പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് സമയം നീട്ടിയിരിക്കുകയാണ്. സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. മഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1.00 മണി വരെ ടിക്കറ്റ് നിരക്കിൽ 50% കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
പുതുവത്സരം പ്രമാണിച്ച് കൂടുതൽ സമയം സർവീസും, 50% കിഴിവുമായി കൊച്ചി മെട്രോ
