കൂത്താട്ടുകുളം കാർഷിക വിപണിയിൽ താരമായി ചക്ക. ഒരു ചക്ക ലേലത്തിൽ പോയത് 1010 രൂപയ്ക്ക്. ലേലം വിളി മുറുകിയത്തോടെ ആവശ്യക്കാർ ഏറി. ഒടുവിൽ കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കി. 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തിൽ പോയി. സാധാരണ കൂത്താട്ടുകുളത്ത് ചൊവ്വാഴ്കളിലാണു കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എന്തും ഇവിടെ ലേലത്തിൽ വയ്ക്കാം. കർഷകർക്കു ന്യായവില ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കൂത്താട്ടുകുളം അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. ഇന്നത് നിരവധി കർഷകർക്ക് വളരെയധികം ഉപകാരപ്രദമായി മാറിക്കൊണ്ടിരിക്കുക്കയാണ്.
ഒരു ചക്ക ലേലത്തിൽ പോയത് 1010 രൂപയ്ക്ക്
