ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടന്നത്. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യം. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് കൊല്ലം ജില്ലയാണ്. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാമത് തിരുവനന്തപുരം, വിൽപ്പന നടന്നത് 65.07ലക്ഷത്തിനാണ്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട, 61.49 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ചും മദ്യ വില്പന കൂടാനാണ് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്മസിന് റെക്കോർഡ് മദ്യ വില്പനയുമായി കേരളം
