വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ പോസിറ്റീവ് സാമ്പിളുകളുടെ ശ്രേണീകരണം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാവിലെ 11 മണിക്കാണ് ദില്ലിയിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. . പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം ചൈനയിലെ ആശുപത്രികളിൽ കൊവിഡ് ബാധിത രാൽ നിറയുകയാണ്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിര യും ശ്മശാനങ്ങളിൽ കാണാം. . എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്.
വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വർധനവുണ്ടായത്. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്