അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. ഈ മാസം 9ന് രാത്രിയിലായിരുന്നു സംഭവം. തവാങ്ങ് മേഖലയിലായിരുന്നു ചൈനീസ് പ്രകോപനം. ഇന്ത്യന്‍ മേഖലയിലേക്ക് കടക്കാനുള്ള ചൈനീസ് സംഘങ്ങളുടെ ശ്രമം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുഭാഗത്തെയും സൈനികര്‍ക്ക് നിസ്സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ മേഖലകളിലുള്ള ചൈനീസ് താത്പര്യം തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്റില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ആയിരുന്നു ചൈനയുടെ പ്രകോപനം. ഇന്ത്യന്‍ സേന അംഗങ്ങള്‍ അതിര്‍ത്തി ലംഘന ശ്രമം തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു, പിന്നീട് മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചു. അരുണാചല്‍ പ്രദേശിലെ തവാങ് പരമ്പരാഗതമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്.