നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല.മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്നിയ.
നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
