ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം 2022ല്‍ ഇതുവരെ നേരിട്ടത് 2021ലെ സമാനകാലത്തേക്കാള്‍ 35 ശതമാനം ഇടിവ്. 3,720 കോടി ഡോളറില്‍ നിന്ന് 2,470 കോടി ഡോളറിലേക്കാണ് വീഴ്ച. അന്തിമഘട്ട നിക്ഷേപ റൗണ്ടുകളിലാണ് നിക്ഷേപത്തളര്ച്ചയെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ വ്യക്തമാക്കി. അന്തിമ റൗണ്ടുകളിലെ നിക്ഷേപം ജനുവരി-നവംബറില്‍ 2,930 കോടി ഡോളറില്‍ നിന്ന് 45 ശതമാനം കൊഴിഞ്ഞ് 1,610 കോടി ഡോളറായി. ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇക്കുറി ജൂലായ്-സെപ്തംബറില്‍ നിക്ഷേപ ഇടിവ് 58 ശതമാനമാണ്. 2021 ജൂലായ്-സെപ്തംബറിനേക്കാള്‍ 79 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ബൈജൂസ്, വേഴ്സ്, സ്വിഗ്ഗി, ടാറ്റാ പാസഞ്ചര്‍, പോളിഗണ് എന്നിവയാണ് ഈവര്‍ഷം ഇതുവരെ ഏറ്റവുമധികം നിക്ഷേപം സമാഹരിച്ച കമ്പനികള്‍.