വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ദേശാഭിമാനി പ്രചരിപ്പിച്ച ഒമ്പതു പേരുടെ ചിത്രത്തില്‍ ഒരാള്‍ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രിയുടെ സഹോദരന് തീവ്രവാദി ആണോയെന്നു മന്ത്രിതന്നെ പറയട്ടെ. മുഖ്യമന്ത്രി സമരസമിതിയുമായി സംസാരിച്ചാല്‍ ഒരു മണിക്കൂറിനകം സമരം തീരും. സര്‍ക്കാര്‍ സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിക്കുകയാണ്. കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദിയോ ?; വി ഡി സതീശൻ
