ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് പുതിയ കാർ വാങ്ങും. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി.
പി ജയരാജനറെ ശാരീരിക അവസ്ഥകൾ കൂടി പരിഗണിച്ചാണ് വ്യവസായ വകുപ്പ് ഈ മാസം 17 ന് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങൽ, വീടുകൾ മോഡി പിടിപ്പിക്കൽ മുതലായവ നിർത്തിവച്ചതായി നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സമിതിയംഗമാണ് ,മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു.