ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഇ- സ്പ്രിന്റോ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി1 എന്ന പേരില്‍ അവതരിപ്പിച്ച സ്കൂട്ടറിന് 89,999 രൂപയാണ് പ്രാരംഭവില. ജനുവരി ഒന്നുമുതല്‍ ഡെലിവറി ആരംഭിക്കും. മൂന്ന് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 2.0സം വേര്‍ഷനാണ് 89,999 രൂപ. 2.5സം വേര്‍ഷന്‍ 94,999 രൂപയാണ് വില വരുന്നത്. 3.0 കിലോവാട്ട് വേര്‍ഷന്‍ 99,999 രൂപയാണ് വില. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 80 മുതല്‍ 130 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇക്കോ, സിറ്റി, സ്പോര്‍ട്ട് റൈഡിങ് മോഡുകളുമായാണ് സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. 50 കിലോമീറ്ററാണ് പരമാവധി വേഗം. ചാര്‍ക്കോള്‍ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, ഹൊറൈസണ്‍ ബ്ല്യൂ, പൈന്‍ ഗ്രീന്‍ എന്നിങ്ങനെ നാലു നിറങ്ങളില്‍ സ്കൂട്ടര്‍ ലഭിക്കും.
