സംസ്ഥാനത്തു മദ്യക്ഷാമം. വില കുറഞ്ഞ മദ്യം കിട്ടാനില്ല. പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. സ്പിരിറ്റിനു വില കൂടിയതിനാല്‍ മദ്യത്തിനു വില കൂട്ടണമെന്നും 13 ശതമാനം വില്പന നികുതി ഒഴിവാക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാന്‍ വൈകിയതോടെ വില കുറഞ്ഞ മദ്യം ബിവറേജസ് കോര്‍പറേഷനു നല്‍കാതായതാണ് മദ്യക്ഷാമത്തിനു കാരണം.
സംസ്ഥാനത്തു മദ്യം കിട്ടാനില്ല,പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മന്ത്രി
