നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചിനു വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി. ക്രിസ്മസിന് അവധി നല്കി സമ്മേളനം ജനുവരിയിലേക്കു വലിച്ചു നീട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണിത്.
നിയമസഭാ സമ്മേളനം ഡിസംബർ 5 ന്
