തിയേറ്ററുകളില് വന് വിജയം നേടിയ സൂപ്പര്ഹിറ്റ് ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിലും ചരിത്ര റെക്കോഡുകള് തിരുത്തിയെഴുതുന്നു. ഒക്ടോബര് ആദ്യവാരം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളില് തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതല് ആളുകള് കണ്ട മലയാള ചിത്രങ്ങളുടെ നിരയില് മുന്നിലെത്തി റെക്കോഡ് വിസിബിലിറ്റി സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീല് ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാര് ഇന്ത്യയിലെ ട്രെന്ഡിംഗ് ലിസ്റ്റില് ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില് തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വന് മുന്നേറ്റമാണ് ഡിജിറ്റല് പ്ലാറ്റ്ഫോമില് ചിത്രം കാഴ്ചവെക്കുന്നത്. ചിത്രത്തില് ജസ്റ്റിന് എന്ന കഥാപാത്രമായി നിവിന് പോളിയും ആഷ്ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോര്ട്ട്, ബിന്ദു പണിക്കര് തുടങ്ങിയവരും പ്രധാന വേഷങ്ങള് കൈകാര്യം ചെയ്തിട്ടുണ്ട്.
ഒടിടിയിലും ഒന്നാമതായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
