സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ശേഷം പെന്ഷന് ഫണ്ട് ബിസിനസിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ. സര്‍ക്കാര്‍ മേഖലയ്ക്കു പുറത്തുള്ള 2 മുതല്‍ 4 കോടി തൊഴിലാളികളെ വരുന്ന 3 വര്‍ഷത്തിനുള്ളില്‍ എന്‍.പി.എസില്‍ ചേര്‍ക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. 2026 സെപ്റ്റംബര്‍ 27-ലെ കണക്കനുസരിച്ച് എന്‍.പി.എസിന് 2.33 കോടി വരിക്കാരും 17.49 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്. 2047-ഓടെ രാജ്യത്തെ മുഴുവന്‍ തൊഴില്‍ ശക്തിയെയും എന്‍.പി.എസിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് അതോറിറ്റിയുടെ ദീര്‍ഘകാല ലക്ഷ്യം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി എന്‍.പി.എസ് അക്കൗണ്ടുകള്‍ അതിവേഗം ആരംഭിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡ ‘തത്കാല്‍ എന്‍.പി.എസ്’ സേവനം ഭീം ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മെഡിക്കല്‍ സേവിംഗ്സും ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സും സമന്വയിപ്പിച്ചുകൊണ്ട് ‘എന്‍.പി.എസ് സ്വാസ്ഥ്യ’ എന്ന പുതിയ പദ്ധതിയുമുണ്ട്.
