കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്‍റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് കൈമാറുക. ഒപ്പം, കായംകുളത്ത് നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും പദ്ധതിക്കാവശ്യമായ പൂർണ സംസ്ഥാന സഹകരണം നൽകാനും യോഗത്തിൽ തീരുമാനമായി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി എൻടിപിസിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി
