സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു സെൻട്രൽ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാക്കിയ നടപടിയെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ന്യായീകരിച്ചു. ഭരണപരമായ പ്രതിസന്ധികൾ ഒഴിവാക്കാനാണ് ഈ മാറ്റമെന്നും കേരളത്തിന്റെ റെയിൽവേ വികസനത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറിൽ മുഖ്യമന്ത്രി വി ഡി സതീശനെത്തി. തിരച്ചിലിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സജിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സ്പോൺസർ ചെയ്തതിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് രംഗത്ത്. സ്വകാര്യ വ്യക്തികളുടെ സൗജന്യം കൈപ്പറ്റുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെ ന്യായീകരിക്കുന്ന യുഡിഎഫ് നിലപാടിനെയും സഞ്ജീവ് രൂക്ഷമായി വിമർശിച്ചു.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നാളെ (22-09-2026) രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും.
കേരള തീരത്ത് അറബികടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം.
ജോലി തിരക്കിനിടയിൽ വനിത ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് റെയിൽവെ പൊലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് റഷീദ്.
കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനം സജീവമാക്കാൻ ഒരുങ്ങുന്നു. പ്രവർത്തനം നിലച്ചിരുന്ന ബാങ്ക് മാംസ കയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിച്ചു വ്യവസായങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഡി പി ആർ തയ്യാറാക്കാനുള്ള നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ദില്ലി കോടതി റദ്ദാക്കി.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കൈനൂർ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റൻ്റാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഓഫീഷ്യൽ ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അമേരിക്കയിൽ വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസ് ടിവി പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. ഇതിനെതിരെ മാധ്യമസ്ഥാപനങ്ങൾ നിയമനടപടിക്ക് തയ്യാറെടുക്കുകയാണ്.
ജർമ്മനിയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സി.ഡി.യുവിന് കനത്ത തിരിച്ചടി നേരിട്ടു. ബെർലിനിൽ തീവ്രഇടതുപക്ഷമായ ഡി ലിങ്കെയും മെക്ലെൻബർഗിൽ തീവ്രവലതുപക്ഷമായ എ.എഫ്.ഡിയും വിജയിച്ചു. ഇതോടെ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിരിക്കുകയാണ്.
ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖയും നിഖാബും നിരോധിക്കാനും വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുന്നു. സാമൂഹിക സംയോജനം ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് പ്രഖ്യാപിച്ചത്.
ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാൻ’ സൂപ്പർ ടൈഫൂൺ. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
