ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ മറികടന്ന് ബൈറ്റ്ഡാന്‍സ് സ്ഥാപകനായ ജാങ് യീമിംഗ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 43-കാരനായ ഇദ്ദേഹത്തിന്റെ ആസ്തി 105 ബില്യണ്‍ ഡോളറിലധികമായി. വര്‍ദ്ധിച്ചു. 2019 മാര്‍ച്ച് മാസത്തിലുണ്ടായിരുന്ന 13 ബില്യണ്‍ ഡോളറില്‍ നിന്ന് എട്ട് മടങ്ങിലധികം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായത്. നിര്‍മ്മിത ബുദ്ധി മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ബൈറ്റ്ഡാന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വിജയവുമാണ് ഈ നേട്ടത്തിന് പിന്നില്‍. 2012-ല്‍ ബീജിംഗിലെ നാല് ബെഡ്റൂം അപ്പാര്‍ട്ട്മെന്റിലാണ് ജാങ് യീമിംഗ് ബൈറ്റ്ഡാന്‍സ് കമ്പനിക്ക് തുടക്കമിട്ടത്. ഏകദേശം 800 മില്യണ്‍ ഡോളറിന് ‘മ്യൂസിക്കലി’ ഏറ്റെടുത്ത് ടിക് ടോക്കില്‍ ലയിപ്പിച്ചത് ആഗോളതലത്തില്‍ വലിയ തരംഗമായി മാറി. 2021-ല്‍ ബൈറ്റ്ഡാന്‍സിന്റെ സി.ഇ.ഒ പദവി ഒഴിഞ്ഞെങ്കിലും കമ്പനിയുടെ 50 ശതമാനത്തിലധികം വോട്ടിംഗ് അവകാശം ജാങ് നിലനിര്‍ത്തുന്നുണ്ട്.
ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ ഇനി ഏഷ്യയിലെ ധനികന്
