2 27

സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികള്‍ക്ക് ഇതുവരെ മൊത്തം 1.4 ബില്യണ്‍ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ഇന്ത്യയില്‍ ആകെ 3,557 കമ്പനികളാണുള്ളത്. ഇതില്‍ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. 2026-ല്‍ മാത്രം ഇതുവരെ ഈ മേഖലയില്‍ 228 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തി. 213 മില്യണ്‍ ഡോളര്‍ ഫണ്ടിങ് നേടിയ ടെസ്സോള്‍വ് സെമികണ്ടക്ടര്‍ ആണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. 198 മില്യണ്‍ ഡോളറുമായി ഐഎല്‍ജെഐഎന്‍ ഇലക്ട്രോണിക്സും 129 ദശലക്ഷം ഡോളറുമായി വിവിഡിഎമ്മും തൊട്ടുപിന്നിലുണ്ട്. രാജ്യത്തെ 3,557 പ്രധാന സെമികണ്ടക്ടര്‍ കമ്പനികളില്‍ 626 എണ്ണവും ബെംഗളൂരുവിലാണുള്ളത്. ഇതുവരെ സമാഹരിച്ച മൊത്തം ഇക്വിറ്റി ഫണ്ടിങ്ങിന്റെ 40.1 ശതമാനവും ഇവിടുത്തെ കമ്പനികള്‍ക്കാണ്. ഫണ്ടിങ് വിഹിതത്തിന്റെ കാര്യത്തില്‍ നോയിഡ (16.4%), ഗുരുഗ്രാം (10.7%), കൊച്ചി (8.8%), ഹൈദരാബാദ് (6.2%) എന്നിവയാണ് തൊട്ടുപിന്നില്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *