മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനഃസംഘടന നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം പാസാക്കി. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജില്ലാ വിഭജനം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ്
