സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധിയിൽ സ്പൈസ് ജെറ്റ്. ജീവനക്കാർക്ക് ശമ്പളം നൽകാത്തതിലും, വിമാനത്താവളങ്ങൾക്ക് നൽകേണ്ട തുക കുടിശ്ശികയായതിലും കടുത്ത വെല്ലുവിളി നേടുകയാണ് സ്പൈസ് ജെറ്റ്. കുടിശ്ശിക മൂലം കഴിഞ്ഞദിവസം വിമാനം ഇറങ്ങുന്നത് ദുബായ് വിമാനത്താവളം തടഞ്ഞിരുന്നു. ഒടുവിൽ പണമടച്ച ശേഷമാണ് വിമാനം ഇറങ്ങാൻ അനുവദിച്ചത്. അതിനിടെ പ്രതിസന്ധിയെത്തുടർന്ന് കൊച്ചി ഫുജൈറ വിമാന സർവ്വീസ് റദ്ദാക്കി. ദുബായ് കൊച്ചി വിമാനം അഞ്ചുമണിക്കൂർ വൈകിയാണ് പുറപ്പെടുക.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധിയിൽ സ്പൈസ് ജെറ്റ്
