പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ റിപ്പോർട്ടിലുണ്ടാകും. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലക്ക് കനത്ത നഷ്ടമുണ്ടായെന്ന് ഉടമകൾ പറഞ്ഞിരുന്നു. ഇതുവരെ 120 കോടി രൂപയുടെ നഷ്ടമാണ് മേഖലക്ക് ഉണ്ടായത്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നതെന്നും പറയുന്നു.
സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും
