4 44

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് എഐയുടെ ഉടമസ്ഥതയിലുള്ള കോഡിങ് ടൂള്‍ കമ്പനിയായ കഴ്‌സറിന് എഐ മോഡലുകള്‍ നല്‍കുന്നത് ഓപ്പണ്‍ എഐ അവസാനിപ്പിക്കുന്നു. സാം ഓള്‍ട്ട്മാനും മസ്‌കും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കെയാണ് ഈ നീക്കം. ജൂണിലാണ് കഴ്‌സറിന്റെ ഉടമയായ എനിസ്ഫിയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വാങ്ങുന്നതായി സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചത്. 6000 കോടി ഡോളറിന്റേതാണ് ഈ കരാര്‍. ഈ മാസം ആദ്യം തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. അതേസമയം സ്‌പേസ് എക്‌സ് ഏറ്റെടുത്തതോടെ കഴ്‌സറുമായുള്ള കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കി. കരാര്‍ ലംഘനമാണെന്നാരോപിച്ചാണ് ഓപ്പണ്‍ എഐയുടെ സഹസ്ഥാപകന്‍ കൂടിയായ ഇലോണ്‍ മസ്‌ക് കമ്പനിയുടെ പേരില്‍ നിയമനടപടി ആരംഭിച്ചത്. കേസില്‍ മസ്‌കിനു പ്രതികൂലമായാണ് ഫെഡറല്‍ കോടതി വിധി വന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *