ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ ചൈനീസ് സൈന്യം വികസിപ്പിച്ചെടുത്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇറാനുമായി ആറ് മാസമായി തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് നിര്‍ണായകമായ വ്യോമ പ്രതിരോധ മിസൈലുകളുടെയും ദീര്‍ഘദൂര സ്‌ട്രൈക്ക് ആയുധങ്ങളുടെയും വിതരണത്തില്‍ യുഎസ് ബുദ്ധിമുട്ടുന്ന സമയത്താണ് ചൈന തങ്ങളുടെ ആയുധ ശേഖരത്തിലേക്ക് കരുത്തുറ്റ ആയുധങ്ങള്‍ ചേര്‍ക്കുന്നത്. വ്യോമ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍, എയര്‍ബോണ്‍ മുന്നറിയിപ്പ്, നിയന്ത്രണ ജെറ്റുകള്‍, യുഎസ് വ്യോമസേനയുടെ ഇ-4ബി നൈറ്റ്വാച്ച് ഉള്‍പ്പെടെയുള്ള ഫ്ലൈയിങ് കമാന്‍ഡ് പോസ്റ്റുകള്‍ തുടങ്ങിയ വിമാനങ്ങള്‍ക്ക് ചൈനയുടെ പുതിയ ആയുധം വന്‍വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 3,150-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ചൈനയ്ക്കുണ്ട് എന്നാണ് കരുതുന്നത്.
