പുസ്തകങ്ങള്‍ വന്‍തോതില്‍ വാങ്ങി നശിപ്പിക്കുന്ന വിഷയത്തില്‍ പ്രമുഖ നിര്‍മിതബുദ്ധി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.എസിലെ സംഘടനകള്‍. മെഷീന് ലേണിംഗ് സിസ്റ്റങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി വന്‍തോതില്‍ പുസ്തകങ്ങള്‍ വാങ്ങുകയും സ്കാന്‍ ചെയ്യുകയും ഭൗതികമായി നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക് കോടിക്കണക്കിന് രൂപ മുടക്കി പുസ്തകങ്ങള്‍ വാങ്ങുകയും പേജുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അവയുടെ കെട്ടഴിച്ചെടുക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യുന്നതായി ‘ദി വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍, ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് എന്നിവയും സമാനമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
