ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’ യുടെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. ചിത്രത്തിലെ നിര്‍ണായകവേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിംപ്‌സ് ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ശ്രീയ റെഡ്ഡി, സമുദ്രക്കനി എന്നിവരും ഗ്ലിമ്പ്‌സ് വീഡിയോയുടെ ഭാഗമാണ്. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. രാകേഷ് ബേദി, രജത് കപൂര്‍, മുരളി ശര്‍മ്മ, ഖുശ്ബു സുന്ദര്‍, നാസര്‍, ബബ്ലു പൃഥ്വീരാജ്, ജിതിന്‍ ഗുലാട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളാണ് ചെയ്യുന്നത്.
‘മഹാകാളി’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്
