വെര്‍ടുസ് ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. വെര്‍ടുസ് ജിടി പ്ലസ് സ്പോര്‍ട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേള്‍ നിറവും കറുപ്പ് മേല്‍ക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. 19,19,900 രൂപയാണ് എക്സ്-ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ഫോക്‌സ്‌വാഗണിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ആറു എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ, 5-സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിങ്, 40-തിലധികം അഡ്വാന്‍സ്ഡ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. വിര്‍റ്റസ് ജിടി പ്ലസ് സ്പോര്‍ട്ട്-ന് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ്. ഇത് 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്നു.
ആനിവേഴ്‌സറി എഡിഷനുമായി ഫോക്‌സ്‌വാഗണ്‍
