7 25

ചെറുപയറു മാത്രമല്ല, പരിപ്പ്, സോയബീന്‍സ്, കിഡ്നി ബീന്‍സ്, കടല, ഓട്സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നതും നല്ലതാണ്. മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകമൂല്യം വര്‍ധിക്കും. വിത്തുകളും ധാന്യങ്ങളും മുളപ്പിക്കുന്നതിലൂടെ അവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡും ലെക്റ്റിനുകളും പോലുള്ള ആന്റിന്യൂട്രിയന്റുകള്‍ കുറയാന്‍ സഹായിക്കും. കൂടാതെ ഇത് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം എളുപ്പമാക്കുന്നു. മുളപ്പിച്ച ധാന്യങ്ങളിലും വിത്തുകളിലും കലോറി വളരെ കുറവായതു കൊണ്ട് ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇരുമ്പ്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം പോലുള്ള ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം മുളപ്പിച്ച ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തയോട്ടം വര്‍ധിപ്പിച്ച് പ്രധാനപ്പെട്ട അവയവങ്ങളില്‍ മതിയായ അളവില്‍ ശുദ്ധരക്തം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മുളപ്പിച്ച ആഹാരസാധനങ്ങളില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല, ഇവയുടെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *