പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന സംശയത്തിന് പിന്നാവെ എയർ ഇന്ത്യ അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. അതേ സമയം ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും.
