കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രായപൂര്‍ത്തി ആകാത്തവരുടെതെന്ന് സംശയിക്കുന്ന 4,62,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഡിസംബറിനും ജൂണിനും ഇടയില്‍ നിര്‍ജ്ജീവമാക്കിയെന്ന് കമ്പനി പറയുന്നു. എഐ സഹായത്തോടെയാണ് കുട്ടികളുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റ കണ്ടെത്തുന്നത്. അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതിന് ശേഷം ഉപയോക്താക്കള്‍ വീണ്ടും പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാന്‍ കമ്പനി ജാഗ്രത പാലിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മേലുള്ള പിഴ പരമാവധി 9.9 കോടി ഓസ്ട്രേലിയന്‍ ഡോളറായി ഇരട്ടിയാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ ഓസ്ട്രേലിയ പരിഗണിക്കുന്നതിനിടെയാണ് നീക്കം. ഇന്ത്യയിലും പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമടക്കം മെറ്റ നേരിടുന്നുണ്ട്.
ഏഴ് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
