ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്. ജേക്‌സ് ബിജോയ് ഈണം നല്‍കിയ ‘മഴവില്ലായേ’ എന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക് ആണ്. ഷര്‍ഫു ആണ് ഗാനത്തിന്റെ വരികള്‍ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
