ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്. സോണി ലിവിലൂടെ ജൂലൈ 24നാണ് ചിത്രം ഒടിടിയില്‍ എത്തുക. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്ക്‌സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലാണ്. കയാദു ലോഹറാണ് നായികയായി എത്തുന്നത്. വിജയരാഘവന്‍, ടി ജി രവി, സുധീര്‍ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി, നിബ്രാസ് നൗഷാദ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും ചിത്രത്തിലുണ്ട്.
