റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റര്‍ മോഡലിന്റെ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡസ്റ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 1.0 ടര്‍ബോ പെട്രോള്‍ മാനുവലിന് 12.99 ലക്ഷം രൂപ രൂപയാണ് എക്സ് ഷോറൂം വില. 1.3 ടര്‍ബോ പെട്രോള്‍ മാനുവലിന് 13.99 ലക്ഷം രൂപയും 1.3 ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 15.39 ലക്ഷം രൂപയുമാണ് വില വരിക. സാധാരണ ഡസ്റ്ററില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ചില കോസ്മെറ്റിക് അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലാതെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ സ്പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (മാനുവല്‍, ഓട്ടോമാറ്റിക്) എന്നിവയില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം. സാധാരണ മോഡലിനെ അപേക്ഷിച്ച് എന്‍ജിനിലോ ട്രാന്‍സ്മിഷന്‍ സ്പെസിഫിക്കേഷനുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍
