തുരങ്കപാതയുടെ ഭാവിക്ക് വിദഗ്ധ സമിതി റിപ്പോർട്ട് കാത്ത് സർക്കാർ. ശാസ്ത്രജ്ഞർ, തുരങ്കപാതാ വിദഗ്ധർ, ജിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വിദഗ്ധ സമിതിയുടെ ഭാഗമാകും. റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടും. തുരങ്കപാതയുടെ മുന്നോട്ട് പോക്കിന് നിർണായകം ആവുക ഈ റിപ്പോർട്ട് എന്ന് സർക്കാർ വൃത്തങ്ങൾ വൃക്തമാക്കുന്നു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശൻ എംപിമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ, സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങളിൽ ഒരു ടീമായി പ്രവർത്തിച്ച് കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നാളെ നിർണായക യോഗം. ദക്ഷിണേന്ത്യൻ ഡിജിപിമാർ യോഗത്തിൽ പങ്കെടുക്കും. അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് യോഗം നടക്കുന്നത്.
ഓഫീസിനുള്ളിൽ അതിക്രമിച്ച് കടന്ന ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പൊലീസ്. 15 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ ഐജി അജിത ബീഗം നയിക്കുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘം രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകണം
സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുതിയ നോട്ടീസ് നൽകുമെന്നും, ഇതിനകം തുക അടച്ചവർക്ക് തിരികെ നൽകുകയോ ബില്ലിൽ ക്രമീകരിക്കുകയോ ചെയ്യും
കള്ളാടി ദുരന്തബാധിതർക്കുള്ള ക്യാമ്പിലെ കുട്ടികൾക്ക് മന്ത്രി ടി സിദ്ദിഖ്, പ്രിയങ്ക ഗാന്ധി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. അതേസമയം, മണ്ണിടിച്ചിലിൽ മരണസംഖ്യ ആറായി ഉയരുകയും കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയുമാണ്.
രാജ്യത്തെ മികച്ച ഗോത്ര ഗവേഷണ കേന്ദ്രമായി കേരളത്തിലെ കിർടാഡ്സ്. കേന്ദ്ര ഗോത്രവർഗ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ ഗോത്ര ഗവേഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് 50-ഓളം വിദ്യാർത്ഥികൾ ചികിത്സ തേടി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിൽ കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ ചെളിവെള്ളവുമായി പ്രതിഷേധിച്ചു.
മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന് പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിറങ്ങിയത്.
കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പരാതി നൽകി. ജില്ലാ കളക്ടർക്കും പൊലീസിനുമാണ് പരാതി നൽകിയത്.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. പദ്ധതിയിൽ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ വ്യക്തമായ മറുപടി പറയാതെ മുന്‍ മന്ത്രി വി എന്‍ വാസവൻ. സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് പറഞ്ഞ വി എന്‍ വാസവന്, വിഴിഞ്ഞം സംബന്ധിച്ച് ഇ പി ജയരാജൻ പറഞ്ഞത് അറിയില്ലെന്നാണ് പ്രതികരിച്ചത്.
വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിൽ കെ.കെ. രാഗേഷിന്റെ വിമർശനത്തെ തള്ളി സിപിഎം നേതാവ് കെ.കെ. ശൈലജ. സർക്കാർ വരുമ്പോൾ സ്ഥലംമാറ്റങ്ങൾ സ്വാഭാവികമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും ശൈലജ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃമാറ്റം സിപിഎമ്മിന്റെ രീതിയല്ലെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും കെകെ ശൈലജ. പകർച്ചവ്യാധി മരണങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഡോണൾഡ് ട്രംപിന് സ്പോട്സ്മാൻ സ്പിരിറ്റ് ഇല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കിയ ഫുട്ബോള്‍ താരത്തെ ട്രംപ് ഇടപെട്ട് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുദ്ധമാണോയെന്നും ഇപി ചോദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുറന്ന കത്തയച്ചു. ദുരന്തബാധിതർക്കൊപ്പം നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും എംപി ഉടൻ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്.
കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിർദ്ദേശിച്ചു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ‘ബിജെപിയുടെ ഓഫിസ് സർക്കുലർ’ സത്യവിരുദ്ധമാണെന്ന് ബിജെപി.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കി.
ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും ദർശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായിരുന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്രയിലെ നാന്ദേഡിൽ ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതയിലെ ഫ്ലൈ ഓവറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന കോൺട്രാക്ടറുടെ വിചിത്ര വാദത്തിനിടെ, അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപിമാരായിരുന്ന മൂന്ന് പേർ ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിലെ ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളെ കൊള്ള ലാഭമുണ്ടാക്കാൻ അനുവദിക്കുകയാണെന്നും കെജ്രിവാളിൻ്റെ വിമർശനം.
കർണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ൽ യെല്ലാപുർ അർബെയ്ൽ ചുരത്തിൽ ലോറിയും ഫോഴ്സ് ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ അവിനാശ് ശുക്ലയും അനുകൽപ് മിശ്രയും പണം പലിശയ്ക്ക് നൽകുകയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.പ്രതികളെ വീടുകളില്‍ വീണ്ടുമെത്തിച്ചും തെളിവെടുപ്പ് നടത്തി.
ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറിൽ നിർമ്മിക്കാനുള്ള ഡിഎംകെ സർക്കാരിൻ്റെ പദ്ധതി ഉപേക്ഷിച്ച് ടിവികെ സർക്കാർ. പരന്തൂറിൽ ഏറ്റെടുത്ത ഭൂമി റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ തീരുമാനം. പരന്തൂറിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ രംഗത്ത്. വിജയ് സർക്കാരിൻ്റേത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമർശിച്ചു
ദില്ലി പൊലീസിനെതിരെ ആരോപണവുമായി ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്ന കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാത്രിയിലുടനീളം പെയ്ത കനത്ത മഴയ്ക്കിടെ പ്രതിഷേധ സ്ഥലത്തേക്ക് ടാർപ്പായകൾ കൊണ്ടുവരാൻ ദില്ലി പൊലീസ് അനുവദിച്ചില്ലെന്ന് അഭിജിത്ത് ദീപ്കെ ആരോപിച്ചു.
വടക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ‘ഒഗ്തായി ഖാൻ’ റെയിൽവേ പാലം അമേരിക്കൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ചൈനയെയും റഷ്യയെയും ഇറാനുമായി ബന്ധിപ്പിക്കുന്ന ഈ പാലം തകർത്തത് സംഘർഷം കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സുരക്ഷയ്ക്കായി പോർ വിമാനം സജ്ജമാക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദിൽ എത്തിച്ചത്.
പാക് സർക്കാരിന് അന്ത്യശാസനം നൽകി പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകർ.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പാക് സർക്കാരിന് 48 മണിക്കൂർ അന്ത്യശാസനം നൽകി.
മെക്സിക്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ മുന്‍ അമേരിക്കന്‍ ജഡ്ജിക്ക് ജയില്‍ശിക്ഷയില്ല. വിസ്കോണ്‍സിനിലെ മുന്‍ സര്‍ക്യൂട്ട് ജഡ്ജി ഹന്ന ഡുഗനാണ് തടവുശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്
മെൽബണിൽ നടന്ന പ്രവാസി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പ്രതിരോധ കരുത്ത് തെളിയിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തെക്കുറിച്ചും മോദി പരാമർശിച്ചു
ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയുടെ പ്രവർത്തനങ്ങൾ ലോകത്തിന് പ്രചോദനാണെന്നും ഇന്ത്യ അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയാണെന്നും മോദി പറഞ്ഞു.
ടോമാഹോക്ക് മിസൈലുകൾ ജർമ്മനിക്ക് വിൽക്കാൻ അമേരിക്ക അനുമതി നൽകി. ജർമ്മൻ ചാൻസലർ മെർസ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ, ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന ആയുധ ഇടപാടിന്മേലുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ്.
ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ചബഹർ തുറമുഖത്തെ കൺട്രോൾ റൂമും ഉൾപ്പെടെ ആക്രമിച്ച് അമേരിക്ക. ഏപ്രിൽ 8ലെ വെടിനിർത്തലിന് ശേഷം ആദ്യമായാണ് സിവിലിയൻ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം. ഇറാനിൽ 14 പേർ മരിച്ചു. തിരിച്ചടിയായി ബഹറൈനിലും കുവൈത്തിലും ഖത്തറിലും ജോർദാനിലും ഇറാൻ ആക്രമണം നടത്തി.
കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ബുധനാഴ്ച ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ പഴയ വാദങ്ങൾ ആവർത്തിച്ചത്.
കുവൈത്തിന് നേരെയുണ്ടായ വ്യോമാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂസ് മിസൈൽ, 10 ഡ്രോണുകൾ എന്നിവ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. സംഭവത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നു, ഇത് അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. എച്ച്-1ബി, സ്റ്റുഡന്റ് വിസകൾക്ക് പുതിയ കടുത്ത നിബന്ധനകൾ വരുന്നു, കൂടാതെ എച്ച്-4 വിസക്കാരായ പങ്കാളികളുടെ തൊഴിൽ അനുമതിയും ഭീഷണിയിലാണ്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വേണമെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും തിലക് വർമയെ ഫിനിഷർ റോളിൽ പരീക്ഷിക്കണമെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.
