വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്. ‘ഹൗസ് ഹസ്ബന്‍ഡ്’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹന്‍ രാജന് വരികള്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യന് മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. സൂപ്പര്‍ ഹിറ്റായ ഗാട്ട കുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ഗുസ്തി എന്ന സ്പോര്‍ട്സ്, അതിന്റെ ഭാഗമായ ആക്ഷന്‍, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷന് എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. രമ്യ കൃഷ്ണന്, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്
