അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധം’ 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രത്തില്‍ നഭാ നടേഷ്, ഐശ്വര്യ മേനോന്, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രമോഷണല്‍ കാമ്പെയ്നിന്റെ ഭാഗമായി നാഗബന്ധം ടീം ഹൈദരാബാദില്‍ അനന്ത പത്മനാഭ സ്വാമി രഥയാത്ര ആരംഭിച്ചു. ബ്രഹ്മാണ്ഡ നിര്‍മ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാന്‍-ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന രഹസ്യങ്ങള്‍, മറഞ്ഞിരിക്കുന്ന നിധികള്‍, ദിവ്യശക്തികള്‍, മറന്നുപോയ ഇതിഹാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്.
രഥയാത്ര ആരംഭിച്ച് ‘നാഗബന്ധം’ ചിത്രത്തിന്റെ ടീം
