തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ മെയ് മാസം വിറ്റഴിച്ചത് 1.2 കോടിയിലധികം ലഡ്ഡു. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. ഇക്കഴിഞ്ഞ മെയ് മാസം 1,21,35,528 ലഡ്ഡു വിറ്റുപോയതായി ക്ഷേത്ര നടത്തിപ്പുകാരായ തിരുപ്പതി തിരുമല ദേവസ്ഥാനം അറിയിച്ചു. 2024-ൽ 1.01 കോടിയും 2025-ൽ 1.1 കോടിയുമായിരുന്നു വിൽപനയെങ്കിൽ, ഈ മെയ് മാസത്തിൽ ഇത് 1,21,35,528 ആ ഉയർന്നു. ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിന് ആവശ്യക്കാരേറിയതോടെ അധികൃതർ ലഡ്ഡു ഉൽപാദനം കൂട്ടിയിട്ടുണ്ട്. പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുവാണ് തയ്യാറാക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ റെക്കോർഡ്
