കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതി ശാസ്ത്രീയമായി തെളിയിക്കാനായില്ല. പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ .കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന പ്രദേശവാസിയുടെ പരാതിയിന്മേൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തീർപ്പാക്കിയത്. ക്വാറിയുടെ പ്രവർത്തനം കാരണം പരിസ്ഥിതി മലിനീകരണമില്ലെന്നും പരാതിക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് ഭംഗം വന്നിട്ടുണ്ടെന്ന പരാതി ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി നൽകിയ പരാതി മനുഷാവകാശ കമ്മീഷൻ തള്ളി
