5 36

പുതിയ എസ്യുവിയായ എംജി മജസ്റ്ററിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ഓഫ്-റോഡിംഗിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എംജി മജസ്റ്റര്‍. ട്രിപ്പിള്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ക്രാള്‍ കണ്‍ട്രോള്‍, 810 എംഎം വരെ വെള്ളം കടത്തിവിടാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ എസ്യുവിയുടെ കരുത്ത്. ഇത് 215.5 എച്പി പവറും 478.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവും പത്ത് ഓഫ്-റോഡ് മോഡുകളും ഇതിലുണ്ട്. ‘5 5 5’ ഉടമസ്ഥതാ പാക്കേജോടെയാണ് എംജി ഈ എസ്യുവി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റി, അഞ്ച് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, അഞ്ച് സൗജന്യ സേവനങ്ങള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. 41,000 രൂപ ബുക്കിംഗ് തുകയ്ക്ക് ഉപഭോക്തൃ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *