പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യ എ ഐ ആര്‍ട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച് സിദ്ധിക്ക് പറവൂര്‍ രചന, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ച സിനിമയാണ് ഇത്. ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകന്‍ സാം കടന്നു വരുന്നു. തൊഴില്‍ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കുവാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വില്‍ക്കുവാന്‍ സോളമന്റെ അനുവാദം ചോദിക്കാതെ കരാറില്‍ ഏര്‍പ്പെടുന്നു. കുടുംബ ബന്ധങ്ങളുടെ നിശബ്ദ വേദനയും തലമുറകളുടെ സ്വപ്നങ്ങളും പ്രകൃതിയോട് ചേര്‍ന്ന മനുഷ്യന്റെ അടുപ്പവും ആഴത്തില്‍ സ്പര്‍ശിക്കുന്ന സിനിമയാണ് വാഗ്ദത്ത ഭൂമി.
മലയാളത്തിലെ ആദ്യ എഐ സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന്
