4 28

റഹ്മാന്‍ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയില്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാര്‍ നായക കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ‘ചാമ്പ്യന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകന്‍. ഭാരതി ബാലകുമാരനാണ് സംവിധായകന്‍. നാട്ടാര്‍ മര്‍മ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. 1980 കളില്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. അനുപമ കുമാര്‍, രമ്യാ സുരേഷ്, റിഷാ ജേക്കബ്‌സ്, ആടുകളം നരേന്‍, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്‌കര്‍ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കള്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *